മുത്തച്ഛനും രണ്ടുകാളകളും
വയലുഴുതുമറിക്കുമ്പോള്‍
അച്ഛന്‍ വീട്ടിലിരുന്ന്
ടാക്ക്ടര്‍ സ്വപ്നംകാണുമ്പോള്‍
ഞങ്ങള്‍ പാറപ്പുറത്തിരുന്ന്
കൊത്തങ്കല്ല് കളിക്കുമ്പോള്‍
മുതുമുത്തച്ഛന്‍ മാവിന്‍ചുവട്ടിലിരുന്ന്
പിറുക്കുകയായിരുന്നു
'വിനാശകാലെ വിപരീതബുദ്ധി.'
മുത്തച്ഛന്‍ മാവുംമുറിച്ചു പോയപ്പോള്
അച്ഛനും ഒരു ടാക്ക്ടറും
വയലുഴുതുമറിക്കുമ്പോള്‍
ഞങ്ങള്‍ വീട്ടിലിരുന്ന്
നികന്നവയല്‍ സ്വപ്നംകാണുമ്പോള്‍
മുതുമുത്തച്ഛന്‍ മാവിന്‍കുറ്റിയിലിരുന്ന്
പിറുപിറുക്കുകയായിരുന്നു
'വിനാശകാലെ വിപരീതബുദ്ധി.'
Subscribe to:
Post Comments (Atom)
3 comments:
edaaaa kasari
ഇഷ്ടപ്പെട്ടു മാഷെ..
നന്നായി!
Post a Comment