Friday 20 January 2012

സ്മാർട്ട് ചിക്കൻ

"സർ...."

"യെസ്..കംഇൻ...."

കോഴി വാതിൽ തുറന്ന് അകത്തുപ്രവേശിച്ചു...

"നീ എന്താ താമസിച്ചത്?.... ഞാൻ വിളിച്ചുപറഞ്ഞിട്ട് നേരം കുറേ ആയല്ലോ?"

"പോന്നവഴിക്ക് രണ്ടുകുപ്പി ബിയര് കൂടിവാങ്ങാൻ കയറി ... "

"അതു നന്നായ്..."

"സാർ എന്നാൽ ഞാൻ ബിയർ ഫ്രിഡ്ജിൽ വച്ചിട്ട് പോയ് ഡ്രസ് ചെയ്തുവരാം..."

"ശരി..."

"കോഴി അടുക്കളയിലേക്കുനടന്നു..."

"ബൈ ദ ബൈ... നീ എത്രകിലോയുണ്ട്?"

"രണ്ടര...മതിയാകുമോസാർ.... കഴിഞ്ഞ ദിവസ്സം ഒരു വയറിളക്കം വന്ന് പണ്ടാരമടങ്ങീതാ..മൂന്നുകിലോ!! ഗ്രോസ് വെയിറ്റ് ഉണ്ടായിരുന്നതാ..."

"രണ്ടര... കണ്ടാൽ പറയില്ലാ...സാരോല്ല വേഗം പോയ് വരു..."


അഞ്ചുമിനിറ്റുകൾക്കു ശേഷം കോഴി ഡ്രസ്സ് ചെയ്തുവന്നു...

"സാർ...."

"ഉം...എന്താ?"

"ഞാൻ കറിയാകണോ...ഫ്രൈ ആകണോ...ഒന്നും പറഞ്ഞില്ലാ...?"

"താൻ എന്തേലുമൊന്നു ആക്...വേഗം വേണം വിശന്നിട്ടുവയ്യ"


"ഒകെ സർ... പെട്ടെന്നു റെഡി ആയേക്കാം..."


രണ്ടുമിനിറ്റ് കഴിഞ്ഞില്ല കോഴി വീണ്ടും വന്നു...

"സർ..."

"എന്താഡോ?"

"സാറിനു എരിവെങ്ങനാ... കൂടുതൽ വേണ്ടിവരുമോ?"

"കൂടിയാലും കുറഞ്ഞാലും ഒന്നുമില്ലാ....നീ ഒന്നു ഫിനിഷാക്ക്..."

"എല്ലാം റെഡിയാണു സാർ... മുളകും മസാലയുമൊക്കെ വിതറിയിട്ടിരിക്കുന്നു... അടുപ്പത്ത് എണ്ണ തിളക്കുന്നു... മുളകിൽ കിടന്നു ഒന്നു ഉരുണ്ടിട്ടു
ഞാൻ എണ്ണയിലേക്ക് ചാടുകയാണു .... ഒരു ഇരുപതു മിനിറ്റ് കഴിയുമ്പോൾ വന്ന് തീ കെടുത്തി എന്നെ കരിയാതെ പുറത്തെടുക്കണേ...

അപ്പോൾ ബൈ സർ...ബൈ ഫോർ എവർ..."

2 comments:

Irvin Calicut said...

വെരി വെരി സ്മാര്‍ട്ട്‌ ചിക്കന്‍ ..

ശ്രീ said...

അതു കലക്കി ട്ടോ.

ഇങ്ങനെയാണേല്‍ എത്ര എളുപ്പമായിരുന്നു.


[എഴുത്തൊക്കെ തീരെ കുറച്ചല്ലോ]