കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കറുപ്പുപോലെ തലയ്ക്കുപിടിച്ചപ്പോള്‍ എന്റെ അച്ചായന്‍ പണിക്കുപോക്ക് നിര്‍ത്തി ഫുള്‍ടൈം പാര്‍ട്ടിപ്രവൃത്തനങ്ങളില്‍ വ്യാപൃതനായി.
പാര്‍ട്ടിക്കുവേണ്ടി കൊടിപിടിക്കുന്നതിലും, പിടിപ്പിക്കുന്നതിലും- ഇടികൊള്ളുന്നതിലും, കൊടുക്കുന്നതിലും വല്ലാത്തൊരു ആത്മസംതൃപ്തി അക്കാലത്ത് അച്ചായന്‍ അനുഭവിച്ചുപോന്നു. ആഹാരം കഴിക്കുമ്പോള്‍ പോലും കെ.എസ്സ്.ജോര്ജ്ജിന്റെ വിപ്ലവഗാനങ്ങള്‍ മൂളിയിരുന്ന അക്കാലത്ത് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രക്തസാക്ഷി ആവാന്‍ മാത്രമല്ല മന്ത്രിയാകാനും അച്ചായന്‍ മടിക്കില്ലായിരുന്നു.
ഏതോ ഒരു കൊടിമൂത്ത താത്വികാചാര്യന്റെ സ്റ്റഡീക്ലാസ്സാണ് എല്ലാം കീഴ്മേല്‍ മറിച്ചത്... "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന്" മുതുമുത്തച്ഛന്‍ സഖാവ് എവിടെയോ എഴുതിവച്ചിരുന്നകാര്യം അന്നാദ്യമായാണ് അച്ചായന്‍ കേള്‍ക്കുന്നത്.
അതിനുശേഷം അച്ചായന്‍ എന്നും പള്ളിയില്‍ പോകും, മതപരമായ എല്ലാ ചടങ്ങുകളിലും പങ്കെടുക്കും. ഇതരമതങ്ങളോടും വല്ലാത്ത ആദരവും അനുഭാവവും പ്രകടിപ്പിക്കും.
കറുപ്പ് അച്ചായന്റെ ഒരു വീക്നെസ്സ് ആയിരുന്നു... ചെറുപ്പംമുതല്‍.
Subscribe to:
Post Comments (Atom)
10 comments:
:)
ഹ ഹ. :)
ഓരോ വീക്ക്നെസ്സുകളേ ;)
:))
ഇതു കൊണ്ടാ കൊച്ചു ക്ലാസ്സിലേ
നാനാര്‍ത്ഥം പഠിപ്പിക്കുന്നത് അല്ലേ?
കറുപ്പ്....:)
ഹഹ തകര്‍ത്തെടാ ചെക്കാ.
ഹഹ..കറുപ്പിന്റെ നിര്‍വ്വചനം കൊള്ളാം..!
“കറുപ്പാന കൈയ്യാലേ എന്നൈ പിടിച്ചാന്‍, കാതല്‍ ഏന്‍...”
കറുപ്പിന്റെ ഒരു എഫക്റ്റേ!!
പടപേടിച്ചു പന്തളത്ത് പോയപ്പോള്‍ പന്തം കൊളുത്തി കൊടിപിടി.
‘കറുപ്പി‘നു മുന്നില്‍ ‘വെളുത്തു‘പോയ ഒരു പ്രത്യയശാസ്ത്ര ‘ദുരന്തം’ നന്നായി വരച്ചിരിക്കുന്നു. ഒരു ആനുകാലിക പ്രതിതിസന്ധി. ബീഡിയില്‍ നിന്നും ഒരു ജീവിതക്രമത്തിന്റെ പുകച്ചുരുള്‍ ഉരുണ്ടുകൂടിയില്ലെങ്കില്‍ കറുപ്പ് കറുത്തുതന്നെയിരിക്കും.
അച്ചായനു വേണ്ടിയിരുന്നത് വെറും ‘കറുപ്പാ’യിരുന്നല്ലേ?
Post a Comment