"ആളെമനസ്സിലായില്ലാലോ... എവിടുന്നാ"
"ഞാന്‍ ഇവിടുത്തുകാരന്‍ തന്നെ, ആല്‍ത്തറ സ്റ്റോപ്പിന്റെ താഴെ മൂന്നാമത്തെവീട്"
"ആല്‍ത്തറ സ്റ്റോപ്പിന്റെ താഴെ..... പിടികിട്ടീലല്ലോ മോനെ. അച്ഛന് പോസ്റ്റ്മാനാണോ?"
"അല്ല... ഇവിടുത്തെ ഹൈസ്കൂളില്‍ മാഷാണ്..."
"ആല്‍ത്തറസ്റ്റോപ്പില്‍ ഏതുമാഷ്...പുതിയ താമസക്കാരാ..?"
"അല്ല ..നാലുവര്‍ഷമായിട്ട് ഇവിടെത്തന്നെയാ.. അമ്മയെ അറിയുമായിരിക്കും ഇവിടുത്തെ ബാങ്കില്‍ മാനേജരാണ്.. സ്റ്റേറ്റ്ബാങ്ക്"
"എനിക്കത്രയങ്ങോട്ട് ഓര്‍മ്മകിട്ടുന്നില്ല... നിങ്ങളു മക്കള്‍ എത്രപേരാ?"
"രണ്ടുപേരു...എനിക്കൊരു സിസ്റ്ററുണ്ട്....പറഞ്ഞാല്‍ അറിയാതിരിക്കില്ലാ.. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ ഈ വര്‍ഷത്തെ കലാതിലകമാണ്... പത്രത്തിലൊക്കെ വാര്‍ത്ത ഉണ്ടായിരുന്നു"
"ഒന്നുചോദിക്കട്ടെ...ആല്‍ത്തറ സ്റ്റോപ്പുകഴിഞ്ഞാല്‍ മൂന്നാമത്തെ വീടന്നല്ലെ പറഞ്ഞെ?"
"അതെ ..നീല പെയിന്റടിച്ച ഗേറ്റൊക്കെയായിട്ട്... "
"ആ നീല ഗേയ്റ്റ് ... ആവീട്ടിലല്ലെ ഒരു കുരങ്ങുള്ളത്... തെങ്ങിന്റെ ചുവട്ടില്‍ കെട്ടിയിട്ടിരിക്കുന്ന..."
"അതെ ആവീടുതന്നെ"
"ഇപ്പോഴല്ലെ ആളെ മനസ്സിലായത് ... ഇതങ്ങ് ആദ്യമെ പറഞ്ഞാല്‍ പോരായിരുന്നോ"!!!
Subscribe to:
Post Comments (Atom)
14 comments:
ന്നിട്ട് തെങ്ങിന്റെ മൂട്ടീന്ന് എന്നാ അഴിച്ചുവിട്ടെ ?
എനിക്കും, ഇപ്പോഴല്ലെ ആളെ മനസ്സിലായത്
തിരിച്ച് വരവ് മനോഹരം, സുന്ദരാ.....!
(ഞാനാദ്യം വിചാരിച്ചത് ആത്മകഥയെഴുതാന്‍ തൊടങ്ങീന്നാ....)
ഹ ഹ ഹ ...
... ഇതങ്ങ് ആദ്യമെ പറഞ്ഞാല്‍ പോരായിരുന്നോ"!!!
ബെസ്റ്റ് കണ്ണാ ബെസ്റ്റ്..!
അപ്പോ ആ ആളാണ് ഈ ആള്
ചാത്തനേറ്: ഹൊ എന്തൊരു പ്രശസ്തി!!!!
ഓടോ: ഗുപ്ത്സ്....:)
ഗുപ്തന് ജി ..... :D
കൊള്ളാം...
സുഖം തന്നെയല്ലേ...
ബെന്നീ കസറീട്ടാ......കാപ്സ്യൂള്‍ വലുപ്പമാണേലും സംഭവം ഉശിരന്‍.
:-)
:) നന്നായി
ഒക്കെ മനസ്സിലായി :)
നഞ്ച് എന്തിനാ അഞ്ഞാഴീ?
പെഡിഗ്രി മൊത്തം പിടികിട്ടി
ഉഗ്രന്‍ എന്ന് പറഞ്ഞാപോരാ അത്യുഗ്രന്‍!
വെറും കുരങ്ങല്ല, ആള്‍കുരങ്ങ്!!
അപ്പോള്‍ ഇനിം ഇവ്വിടെ ഒക്കെ തന്നെ കാണണേ.
"ഇപ്പോഴല്ലെ ആളെ മനസ്സിലായത് ... ഇതങ്ങ് ആദ്യമെ പറഞ്ഞാല്‍ പോരായിരുന്നോ"!!!
Post a Comment