Saturday, 14 June 2008

മഞ്ഞച്ചേര മലര്‍ന്നുകടിച്ചാല്‍? Tell me why!!!

ബ്ലോഗിന്റെ അനന്തസാദ്ധ്യതകളെ കാര്യക്ഷമമായ് ഉപയോഗിക്കാന്‍ ഞാന്‍ തീരുമാനിച്ചു... ഇന്ന് എനിക്കും എന്നെപ്പോലെ പലര്‍ക്കും നാളെ ഒരുപാടുപേര്‍ക്കും ഗുണം ചെയ്യും എന്നപ്രതീക്ഷയില്‍ എനിക്കറിയാത്ത ....എത്ര ശ്രമിച്ചിട്ടും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍.... ഞാന്‍ വായനക്കാരുടെ മുമ്പില്‍ സമര്‍പ്പിക്കട്ടെ.... മറുപടി പ്രതീക്ഷിച്ചുകൊണ്ട്...

"മഞ്ഞച്ചേര മലര്‍ന്നുകടിച്ചാല്‍ മലയാളത്തില്‍ മരുന്നില്ലാ....."
ഈ പറയുന്നതില്‍ എന്തെങ്കിലും സത്യമുണ്ടോ?

ഒരുകാലത്ത് ഞങ്ങളുടെ നാട്ടുകവലയില്‍ 3:1 എന്നതായിരുന്നു പാമ്പുകളു മനുഷ്യരും തമ്മിലുള്ള അനുപാതം. മൂര്‍ഖന്‍, അവരുടെ തന്നെ ജാതിയിലെ ഉന്നതകുലജാതരായ എട്ടടിമൂര്‍ഖന്‍ ഇത്തിരീം കൂടി ശ്രേഷ്ടജന്മം രാജന്‍‌വെമ്പാല. പിന്നെ അണലി സാധാ ചേര, ചേരയും മൂര്‍ഖനുമായുള്ള അവഹിത ബന്ധത്തില്‍ നിന്നും ഭൂജാതരായ അങ്ങോട്ടോ ഇങ്ങോട്ടോ എന്നു നിശ്ചയമില്ലാത്ത തരം ചേരമൂര്‍ഖന്‍, ആഭരണ പ്രിയരായ വളപുളപ്പന്‍, പുഷ് പുള്‍ട്രെയിന്‍ പോലിരിക്കുന്ന രണ്ടുതലയുള്ള ഒരുതരം പാമ്പുകള്‍ (ഇരുതല മൂരി എന്നാണ് ഇവറ്റയെ ഞങ്ങള്‍ വിളിച്ചിരുന്നത്). കൂടാതെ കുളിക്കടവിനടുത്തും ചുറ്റുവട്ടത്തുള്ള ചതുപ്പിലും ഫുള്‍ടൈം നീര്‍ക്കോലികള്‍.

ഇവറ്റകള്‍ക്കെല്ലാം കയറിക്കിടക്കാന്‍ ആവശ്യത്തിനു മാളമുണ്ടോ, അവയ്ക്ക് സമയാ സമയങ്ങളില്‍ ആഹാരം കിട്ടുന്നുണ്ടോ, ഏതെങ്കിലും ഇനം വംശനാശ ഭീഷണി നേരിടുന്നുണ്ടോ ഈ വക കാര്യങ്ങളൊന്നും ഞാന്‍ അന്വേഷിക്കാറില്ലാ...കാരണം എനിക്ക് പാമ്പിനെക്കുറിച്ച് ഓര്‍ക്കുന്നതുപോലും പേടിയാണ്. ഒരിക്കല്‍ അപ്രതീക്ഷിതമായ് ഒരു വല്യ ചേരപ്പാമ്പ് എന്റെ കാലില്‍ ആഞ്ഞൊരു ചുറ്റുചുറ്റി....ജീവിതത്തില്‍ ഏറ്റവുംകൂടുതല്‍ പേടിച്ചുപോയ നിമിഷങ്ങള്‍... എന്റെ എടപ്പള്ളിപ്പുണ്ണ്യാളോ എന്ന് അലറിവിളിച്ച് കാലൊറ്റകുടച്ചിലായിരുന്നു... ചേമ്പെലെയിലില്‍നിന്ന് മഴവെള്ളം തെന്നിപ്പോകുന്നതുപോലെ പിടിവിട്ട് പാമ്പ് താഴെവീണു... ഭയപ്പാടോടെ അതു എങ്ങോട്ടോ പരക്കം പാഞ്ഞു....കുടച്ചിലിന്റെ ശക്തിയില്‍ ബട്ടന്‍സുപൊട്ടിയ ട്രൗസര്‍ സ്ലോമോഷനില്‍ നാടകം കഴിഞ്ഞ് കര്‍ട്ടന്‍ വീഴുന്നപോലെ താഴെവീണു.... ചങ്ക് അപ്പോഴും പടാ...പടാ എന്നു ഇടിച്ചു കൊണ്ടിരിക്കുന്നു.

അന്നൊരു മൂപ്പിന്നു പറഞ്ഞതാണ്... മറ്റേതു പാമ്പുകടിച്ചാലും പരിഹാരമുണ്ട്... മഞ്ഞച്ചേരയൊഴികെ...മഞ്ഞച്ചേര മലര്‍ന്നുകടിച്ചാല്‍ മലയാളത്തില്‍ മരുന്നില്ലാത്രേ!

വര്‍ഷങ്ങള്‍ക്കു ശേഷം... പാമ്പുകള്‍ക്ക് മാളവും ആകാശവും ഒന്നും ഇല്ലാത്ത ഒരു പട്ടണത്തില്‍ ഇരുന്നുകൊണ്ട് ധൈര്യസമേതം ഞാന്‍ ചില ചോദ്യങ്ങള്‍ മാന്യ വായനക്കാര്‍ സമക്ഷം അവതരിപ്പിക്കട്ടേ...

1. സ്വതേ നാണംകുണുങ്ങികളും വിഷമില്ലാത്തതും എന്നറിയപ്പെടുന്ന ചേരവര്‍ഗ്ഗത്തിലെ മഞ്ഞച്ചേരകള്‍ വിഷപ്പാമ്പുകളാണോ?..

ആണെങ്കില്‍

2. ഇവറ്റകള്‍ മലര്‍ന്നുകടിച്ചാല്‍ മാത്രമേ പേടിക്കേണ്ടതൊള്ളോ.... (ചില സ്കൂട്ടറുകള്‍ അല്പം ചരിച്ചുപിടിച്ച് കിക്ക് ചെയ്താല്‍ മാത്രം സ്റ്റാര്‍ട്ടാകുന്നപോലുള്ള എന്തെങ്കിലും സിസ്റ്റമാണോ ഈ മഞ്ഞച്ചേരകളുടെ മലര്‍ന്നുകടിയുടെ പിന്നില്‍?)

ഇതെല്ലാം നേരെങ്കില്‍

3. മലയാളത്തില്‍ മരുന്നില്ലായെന്നുപറയുമ്പോള്‍ ... തമിഴ്നാട്ടിലെയോ കര്‍ണ്ണാടകത്തിലെയോ ആന്ത്രപ്രദേശിലോ വിഷഹാരികള്‍ക്ക് ഈ കേസ് അറ്റന്‍ഡ് ചെയ്യാന്‍ സാധിക്കുമോ?


വിക്കിയിലും നെറ്റിലും തപ്പി കണ്ണും കയ്യും കുഴഞ്ഞു.... അറിയാവുന്ന ആരെങ്കിലും കമന്റിലൂടെ ഈ സംശയങ്ങള്‍ നീക്കിത്തരുമെന്നു കരുതുന്നു....ഇല്ലങ്കില്‍ രണ്ടാഴ്ചക്കുള്ളില്‍ ഞാന്‍ തന്നെ ഒരു നിഗമനത്തിലെത്തി ഈ ചാപ്റ്റര്‍ ക്ലോസ് ചെയ്യുന്നതായിരിക്കും.


(ഈ ബ്ലോഗിന്റെ നിറം പണ്ടിനാലെ കറുപ്പാണ്... എന്റെ നിറത്തിനോട് മാച്ച് ചെയ്യണ ഒരു നിറം തിരഞ്ഞെടുത്തു എന്നുമാത്രം. കരിവാരവുമായ് ഇതിനു യാതൊരു ബന്ധവുമില്ലാ...)

25 comments:

സുന്ദരന്‍ said...

ബ്ലോഗിന്റെ അനന്തസാദ്ധ്യതകളെ കാര്യക്ഷമമായ് ഉപയോഗിക്കാന്‍ ഞാന്‍ തീരുമാനിച്ചു... ഇന്ന് എനിക്കും എന്നെപ്പോലെ പലര്‍ക്കും നാളെ ഒരുപാടുപേര്‍ക്കും ഗുണം ചെയ്യും എന്നപ്രതീക്ഷയില്‍ എനിക്കറിയാത്ത ....എത്ര ശ്രമിച്ചിട്ടും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍.... ഞാന്‍ വായനക്കാരുടെ മുമ്പില്‍ സമര്‍പ്പിക്കട്ടെ.... മറുപടി പ്രതീക്ഷിച്ചുകൊണ്ട്...

"മഞ്ഞച്ചേര മലര്‍ന്നുകടിച്ചാല്‍ മലയാളത്തില്‍ മരുന്നില്ലാ....."
ഈ പറയുന്നതില്‍ എന്തെങ്കിലും സത്യമുണ്ടോ?

aneel kumar said...

ഇതിനു മരുന്നില്ല സുന്ദരാ. സത്യം :)

Vishnuprasad R (Elf) said...

നേരാ , മഞ്ഞച്ചേര 'മലര്‍ന്നുകടിച്ചാല്‍'മലയാളത്തില്‍ മരുന്നില്ല.
മനുഷ്യന്മാരെ കണ്ടാല്‍ ,സുന്ദരന്റെ ബ്ലോഗ് കണ്ട വായനക്കാരെ പോലെ, ജീവനും കൊണ്ട് ഓടുന്ന ജീവിയാണ് ചേര . നേരാവണ്ണം കടിക്കാനറിയാത്ത ചേര മലര്‍ന്ന് കടിച്ചു എന്നാരെങ്കിലും പറഞ്ഞാല്‍ അതിന് മലയാളത്തില്‍ 'മരുന്നില്ല. ഇംഗ്ലീഷില്‍
No medicine available.ഹിന്ദിയില്‍ മരുന്ന് നഹീ ഹെ. തമിഴില്‍ മരുന്ന് ഇങ്ക ഇല്ലിയേ.

ഉത്തരം കിട്ടിക്കാണും എന്ന് വിചാരിക്കുന്നു.ഇനി ഞാന്‍ ഒരു ചോദ്യം ചോദിക്കട്ടെ "നഖത്തിനു മുകളില്‍ കായം വെച്ചാല്‍ നഖം അലിഞ്ഞു പോകും "എന്നു പറയുന്നതിലെ ശാസ്ത്രീയ തത്വം എന്താണ്?

ഉത്തരം കിട്ടിയില്ലെങ്കില്‍ എന്നോട് ചോദിക്കൂ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മഞ്ഞച്ചേര മലര്‍ന്നു കടിച്ചാലല്ലേ മരുന്ന് വേണ്ടൂ.

siva // ശിവ said...

ഹായ്,

ഇത് വെറുമൊരു ശൈലിയാണെന്ന് തോന്നുന്നു. ഇതിലൊക്കെ എന്തെങ്കിലും ശരിയുണ്ടെന്ന് തോന്നുന്നില്ല. ഇവിടെ നോക്കൂ. ഈ ബ്ലോഗ് പോസ്റ്റില്‍ ഇതും ഇതുപോലെ ചിലവയും പറഞ്ഞിരിക്കുന്നു.

സസ്നേഹം,
ശിവ.

ഗുപ്തന്‍ said...

അമ്മിച്ച്യാണെ മരുന്നില്ലാട്ടാ.. 11 കെ വി ലൈനില്‍ നിന്ന് നേരേ കറണ്ടടിപ്പിച്ചാല്ല് രക്ഷപെടും. അത് കെ എസ് ഇ ബി ലൈനില്‍ നിന്ന് അടിച്ചാല്‍10.48 കെ.വി യെ കാണത്തൊള്ളൂ..അതോണ്ട് തമിള്‍നാട്ടീന്നോ കര്‍ണാടകത്തീന്നോ അടിപ്പിക്കണം

ഗുപ്തന്‍ said...

about myths see this page
http://www.wildlifesos.org/rprotect/snakemyths.htm

വേണു venu said...

സുന്ദരാ, ഇതു മഞ്ഞച്ചേര തന്നെ പൈസാ കൊടുത്തുണ്ടാക്കിയ ഒരു സ്ലോഗ്ഗനാ. കടിക്കാനറിയില്ല. ചുമ്മാ ഒരു വിരട്ടലെങ്കിലും ഇരിക്കട്ടെ.:)

mia said...

വന്നവര്‍ക്കെല്ലാം നന്ദി...
ഈ പഴമൊഴിയുടെ ആശയം എന്താണെന്ന് ആരും പറഞ്ഞില്ലാ..

ഗുപ്തന്‍... ആദ്യമായിട്ടാണ് എന്റെ ബ്ലോഗില്‍ ഒരു കമന്റ് ഇടുന്നത്...ഒന്നല്ല രണ്ട്..
ആ ലിങ്കിനു നന്ദി...

Myth: There are “Two- headed” snakes.
Scientific Facts: The Snake-charmers spread the myth about the Two-headed Snakes only to maintain the mythological status of the snakes in India so they can continue attracting large crowds to their Snake shows. In reality nothing like a Two-headed Snake exists.




ഇതു ശരിയാണോ?...

രണ്ടുതലയുള്ള പാമ്പുകള്‍ (ഇരുതലമൂരി...) പണ്ട് ഹൈറേഞ്ചില്‍ ധാരാളം ഉന്ണ്ടായിരുന്നു...ഇപ്പോള്‍ തീരെ കാണാനില്ലാ എന്നതു ശരി. എന്നാലും ....ഇപ്പോഴും എവിടേലുമൊക്കെ ഇഴയുന്നുണ്ടാവും.
ഇതിനെ കണ്ടിട്ടുള്ളവര്‍ ആരെങ്കിലും ഒന്നു പറഞ്ഞിരുന്നെങ്കില്‍...
....
sundaran

ആഷ | Asha said...

സുന്ദരോ,

രണ്ടു തലയന്‍ പാമ്പിനെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ടിവിയില്‍ കണ്ടിട്ടുണ്ട്. ഏതു ചാനലില്‍ ആയിരുന്നൂന്ന് ഓര്‍മ്മ വരുന്നില്ല. രണ്ടു തലയുള്ള പാമ്പു മാത്രമല്ല രണ്ടു തലയന്‍ ആമകള്‍..അങ്ങനെ പല തരം രണ്ടുതല ജീവികളുടെ കളക്ഷന്‍ തന്നെ ആ വ്യക്തിയുടെ കൈയ്യില്‍ ഉണ്ടായിരുന്നു.
സയാമീസ് ഇരട്ടകളെ പോലെ ജന്മവൈകല്യത്താല്‍ ഉണ്ടാവുന്നതാണെന്ന് തോന്നുന്നു.

പിന്നെ സുന്ദരന്റെ മിയക്കുട്ടിക്ക് സുഖം തന്നെയല്ലേ. ഇതെന്താ സുന്ദരന്‍ സ്വന്തം പേരു മിയ എന്നു ആക്കിയോ?

ആഷ | Asha said...

ദാ ഇവിടെ ഉണ്ട് രണ്ടു തലയന്മാരെ കുറിച്ച്
http://news.nationalgeographic.com/news/2002/03/0318_0319_twoheadsnake.html

ഇതില്‍ പടമുണ്ട്
http://science.kukuchew.com/tag/two-headed-snake/

രണ്ടു തല ജീവികളെ പ്രദര്‍ശിപ്പിക്കുന്ന ഒരു മ്യൂസിയത്തെ കുറിച്ച്
http://www.msnbc.msn.com/id/14391706/

ഗുപ്തന്‍ said...
This comment has been removed by the author.
ഗുപ്തന്‍ said...

അവിടെ ഇരുതലയന്‍ പാമ്പ് എന്ന മിത്തിനെക്കുറിച്ചു പറയുന്നതും ആഷപറയുന്ന സവിശേഷപ്രതീഭാസവും തമ്മില്‍ വ്യത്യാസമുണ്ട്.


ആഷ പറയുന്നത് പോളിസെഫാലി എന്നെ കോണ്‍‌ജെനിറ്റല്‍ ഡിസോഡറാണ്. ആമകളിലും പാമ്പുകളിലുമാണ് അത് പൊതുവേ കണ്ടുവരുന്നത്. (വളരെചുരുക്കമായി മനുഷ്യരിലും മറ്റുസസ്തനികളിലും ഉണ്ടാകാറൂണ്ട്; സയാമീസ് ഇരട്ടകളുടെ ഒരു കോമ്പ്ല്ക്സ് രൂപം പോലെ . 90കളില്‍ ജനിച്ച ഒരു ബ്രിട്ടിഷ് ദ്വയത്തെ അടുത്തകാലത്ത് റ്റിവിയില്‍ കണ്ടീരുന്നു. ബാഹ്യാവയവങ്ങളില്‍ തലമാത്രം രണ്ട്. അവര്‍ ഓടിക്കളിക്കുന്നതൊക്കെ റ്റിവിയില്‍ കണ്ടിരുന്നു)

മിത്ത് എന്ന് പറയൂന്നത് സുന്ദരന്‍ പറഞ്ഞ ഇരുതലമൂരി സങ്കല്പമാണ്.

തെറ്റിദ്ധരിക്കരുത്: ഇരൂതലമൂരിയും രണ്ടുതലയുള്ള (എക്സ്പഷന്‍) പാമ്പും തമ്മിലുള്ള പ്രധാനവ്യത്യാസം ആഷ പറയുന്ന ഇനത്തിന് ‘കഴുത്തിന്’ മുന്നോട്ട് രണ്ടുതലയും ഇരുതലമൂരിക്കും ആ ഇനത്തില്‍ പെട്ട മറ്റു പാമ്പുകള്‍ക്കും ഉടലിന്റെ രണ്ടറ്റത്തും ഓരോതലയും ആണെന്നുള്ളതല്ല. അതും ഒരു വ്യത്യാസമാണ്. പ്രധാന വ്യത്യാസം ഇരുതലപ്പാമ്പുകള്‍ ഒരു ഇനം (സ്പിഷിസ്) ആയി ഇല്ല എന്നുള്ളതാണ് ചിലര്‍ വിശ്വസിക്കുന്നതു പോലെ. ഇരുതലമൂരി ഉള്‍പടെ ചില ഇനം പാമ്പുകള്‍ക്ക് രണ്ടുതല ഉണ്ടെന്നത് വെറും തെറ്റിദ്ധാരണമാത്രമാണ്.

അത് പ്രകൃതികൊടുക്കുന്നൊരു ഡിഫന്‍സ് മെക്കാനിസം ആണ്. ശത്രുക്കള്‍ക്ക് തല ഏതാണെന്ന് തിരിച്ചറിയാതിരിക്കാന്‍ വാലിനെ ഒരു ഫെയ്ക്ക് തലയാക്കി പ്രകൃതി മാറ്റിക്കൊണ്ടുക്കുന്നു. വാല്‍ കണ്ടാലും തല ആണെന്ന് തോന്നും. അക്കാര്യം ആണ് മിത്തെന്ന് ആ ലിസ്റ്റില്‍ പറയുന്നത്. ഈ വീഡിയോയിലെ രണ്ടാം ഭാഗം നോക്കൂ: http://video.nationalgeographic.com/video/player/animals/reptiles-animals/snakes/snake_twoheaded.html

രണ്ടുതലയുള്ള പാമ്പ് എന്ന ഒരു ഇനം ഇല്ല. അപൂര്‍വമായിപ്പോയും. ഒരു ഡിസോഡര്‍/ജനിറ്റിക് എക്സ്പഷന്‍ എന്ന നിലയില്‍ അത് സംഭവിക്കാറുണ്ട്.

സുന്ദരന്‍ said...

ഗുപ്തന്‍...
തന്ന ലിങ്ക് അങ്ങ് ശരിക്കും ഓടീലാ...കുറച്ചുകഴിഞ്ഞുവരു എന്ന് പറയുന്നു... നോക്കാം.

എന്നാലും

കമ്പ്യൂട്ടര്‍ ഗെയ്മും അനിമെഷന്‍ കാര്‍ട്ടൂണും ഒന്നും കിട്ടാനില്ലാത്ത ബാല്യത്തില്‍ എത്രമാത്രം ഞങ്ങള്‍ നാട്ടുകവലയിലെ കുട്ടികള്‍ ഈ കുഞ്ഞിപ്പാമ്പിനെകൊണ്ട് വിനോദിച്ചിരുന്നു... അതിന്റെ തലകള്‍ മാറിമാറി തകര്‍ത്തും നടുവിനു കുത്തിപ്പിടിച്ച് വേദനയാല്‍ പുളയുന്ന ആ പാവം വിഷപ്പാമ്പിന്റെ ഇരു വശത്തും പിളരുന്ന വായ് കളില്‍ കമ്പുകള്‍ വച്ചുകൊടുത്ത് കടിപ്പിച്ചും...

ഇപ്പോള്‍ ഇതൊന്നും സത്യമായിരുന്നില്ലാന്നു കേട്ടപ്പോള്‍.... ഈശ്വരാ ലോകം അങ്ങട് അവസാനിച്ചിരുന്നെങ്കില്‍ എന്നുപോലും തോന്നിപ്പോയ്....

ഇരുതലമൂരി എണ്ണത്തില്‍ കുറവാണേലും കളമെഴുതി നൂറും പാലും വച്ച് ആഗ്രഹിച്ചൊന്നുവിളിച്ചാല്‍ കുറേണ്ണമൊക്കെ ഇപ്പോഴും കയറിവരും ....നാട്ടുകവലയില്‍

എന്നെലും എവിടെലും വച്ച് ഗുപ്തനെ കാണുവാണെങ്കില്‍ ...ഞാന്‍ വെറും ലിംഗ് ഒന്നുമല്ല തരാന്‍പോകുന്നെ...ഒരു റിയല്‍ ഇരുതല മൂരീനെ അങ്ങട് തരും..

ദേ പിന്നെ...ഫേഗ് തലയാ വാലാ എന്നൊക്കെപറഞ്ഞ് കടിമേടിച്ചേക്കരുത് ..... വലിപ്പം ഇത്തിരി കുറവാന്നെയൊള്ളു വിഷപ്പാമ്പാണ്...
:)

മഴത്തുള്ളി said...

കുടച്ചിലിന്റെ ശക്തിയില്‍ ബട്ടന്‍സുപൊട്ടിയ ട്രൗസര്‍ സ്ലോമോഷനില്‍ നാടകം കഴിഞ്ഞ് കര്‍ട്ടന്‍ വീഴുന്നപോലെ താഴെവീണു.... ചങ്ക് അപ്പോഴും പടാ...പടാ എന്നു ഇടിച്ചു കൊണ്ടിരിക്കുന്നു.

കര്‍ട്ടന്‍ താഴെ വീണതും ആ മഞ്ഞച്ചേര പറന്നുകടിച്ചിരുന്നെങ്കില്‍ ഈശ്വരാരാരാ..........

പിന്നെ ഇരുതല മൂരി എന്നുപറഞ്ഞ് ചെറുപ്പത്തില്‍ ഞാനും ധാരാളം കണ്ടിട്ടുണ്ട്. കുറെ നേരം ഒരു വശത്തേക്ക് സഞ്ചരിച്ചിട്ട് പിന്നീട് മറുവശത്തേക്കും സഞ്ചരിക്കുന്നതുകാണാം. (സുന്ദരാ, മതിയോ? 3 സ്കോച്ച്) :)

എന്നാലും ഗുപ്തന്‍ സുന്ദരനെ ഇത്രയും നിരാശനാക്കണ്ടായിരുന്നു ;)

സുന്ദരന്‍ said...

"പിന്നെ ഇരുതല മൂരി എന്നുപറഞ്ഞ് ചെറുപ്പത്തില്‍ ഞാനും ധാരാളം കണ്ടിട്ടുണ്ട്. കുറെ നേരം ഒരു വശത്തേക്ക് സഞ്ചരിച്ചിട്ട് പിന്നീട് മറുവശത്തേക്കും സഞ്ചരിക്കുന്നതുകാണാം."

അതു ഇരുതലമൂരി ഉലാത്തുന്നതാണ്...അങ്ങോട്ടും ഇങ്ങൊട്ടും...

മഴത്തുള്ളി കഷ്ടം... കണ്ടിട്ടുള്ള 'തല' കണ്ടിട്ടുണ്ട് എന്നുപറയാന്‍ എന്താ ഇത്ര മടി...

തല വാലാണെന്നും വാലുതലയാണെന്നും ....ഇതെല്ലാം ഫേഗ് ആണെന്നും ഒക്കെ പറഞ്ഞാല്‍ സ്കോച് വാങ്ങിത്തരുന്നവര്‍ ഉണ്ടാവും... ഞാന്‍ തരില്ലാ.... അങ്ങിനെ ചെയ്താല്‍ സ്കോട്ട്ലണ്ട് യാര്‍ഡ് പിടിച്ചിട്ടൊന്നുമല്ലാ... ഇരുതലമൂരികള്‍ക്കുവേണ്ടി വാദിക്കാന്‍ ഞാന്‍ അവരുടെ വക്കീലൊന്നുമല്ലാ, അവരുടെ കാര്യം നോക്കാന്‍ അവര്‍ക്കറിയാം.... ഒരു തലയുള്ള നമ്മളൊക്കെ എന്തെല്ലാം രീതിയില്‍ പ്രതിക്ഷേധിക്കുന്നു.... അപ്പോള്‍ രണ്ടു തലയുള്ളവര്‍ക്ക് എന്തൊക്കെ ആയിക്കൂടാ... അവരുടെ തല തലയല്ല വാലാന്നു പറഞ്ഞവര്‍ക്കെതിരെ അവര്‍ പ്രതിക്ഷേധിക്കട്ടെ.... ഞാന്‍ ഈ കേസില്‍ നേരിട്ട് ബന്ധപ്പെടാത്ത ആളായതിനാല്‍ എനിക്ക് കൂടുതലൊന്നും പറയാന്‍ അവകാശമില്ലാ എന്ന തിരിച്ചറിവില്‍ നിര്‍ത്തുന്നു...
സത്യമേവജയതെ...

പിന്നെ ഗുപ്തന്‍ എന്നെ നിരാശപ്പെടുത്തി എന്നു പറയരുതെ ... അതു സത്യമല്ലാ...
ചിലപ്പോള്‍ ഞാന്‍ ഗുപ്തനെ നിരാശപ്പെടുത്തും... (ഇരുതല മൂരിയെകൊടുക്കാന്നുപറഞ്ഞ് ആശിപ്പിച്ചിട്ട്....)
:)

സുന്ദരന്‍ said...
This comment has been removed by the author.
ആഷ | Asha said...

രണ്ടറ്റത്തും തലയുള്ളതാണോ ഈ ഇരുതലമൂരി?
അതാണോ സുന്ദരന്‍ കണ്ടിട്ടുള്ളത്?

ആഷ | Asha said...

ഗുപ്തന്‍ പറഞ്ഞതു പോലെ തന്നാന്ന് തോന്നുന്നു.
http://www.pc.gc.ca/pn-np/bc/kootenay/natcul/natcul4_E.asp

http://www.rubberboas.com/
ഈ പാമ്പിനെ ഒന്നു കണ്ടു നോക്കിക്കേ സുന്ദരന്‍.പേര്‍ Rubber boa
ഇതായിരുന്നോ അത്? തീരെ ചെറിയ പാമ്പാണ്‍ മാക്സിമം 80 സെ.മീറ്റര്‍ മാത്രേ നീളം വരൂ.
ഇവന്‍ തന്നെ അവനെങ്കില്‍ ചില പ്രത്യേകതകള്‍ കൂടിയുണ്ട്. ജനിച്ച് 6 മാസം മുതല്‍ ഒരു വര്‍ഷം കഴിഞ്ഞാലെ ആഹാരം കഴിച്ചു തുടങ്ങൂ.
http://www.rubberboas.com/Content/feedingjuv.html

ആഷ | Asha said...

ആദ്യത്തെ ലിങ്ക് ശരിയായി വന്നില്ലെന്ന് തോന്നുന്നു.
ഇതാ വീണ്ടും

സുന്ദരന്‍ said...

ആഷ,
തന്ന ലിങ്കിലെ പാമ്പിനെ കണ്ടു...ഇഷ്ടമായ്
പക്ഷെ ഇതല്ലാ ഞങ്ങളുടെ ഇരുതലമൂരി...

ഇതിന്റെ വാലുകണ്ടാല്‍ തലയാണെന്നു അത്രയങ്ങോട്ട് തോന്നിയതുമില്ലാ...

മുകളിലെ മഴത്തുള്ളീടെ കമന്റില്‍ നോക്കു...

'പിന്നെ ഇരുതല മൂരി എന്നുപറഞ്ഞ് ചെറുപ്പത്തില്‍ ഞാനും ധാരാളം കണ്ടിട്ടുണ്ട്. കുറെ നേരം ഒരു വശത്തേക്ക് സഞ്ചരിച്ചിട്ട് പിന്നീട് മറുവശത്തേക്കും സഞ്ചരിക്കുന്നതുകാണാം.'

ഇതു തന്നെ ആ പാമ്പിനെ മറ്റു പാമ്പുകളില്‍ നിന്നും വ്യക്തസ്തമാക്കുന്നു... രണ്ടു വശത്തേക്കും ഒരേ വേഗത്തില്‍ ഇഴയാന്‍ കഴിയുന്നു... തലയുടെ കാര്യംത്തില്‍ കൂടുതലൊന്നും പറയാന്‍ എന്റെ കൈയ്യില്‍ തെളിവുകളില്ലാ....ഒരു ഫോട്ടോ പോലും
ആ കാലത്തു കുട്ടികളുടെ ഫോട്ടോ എടുത്തു വയ്ക്കുന്നതു പോലും ധാരാളിത്വമെന്നാണ് നാട്ടുകവലക്കാര്‍ കരുതിപോന്നത്...പിന്നെ പാമ്പുകളുടെ ഫോട്ടോ എടുത്തുവയ്ക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുപോലുമുണ്ടാവില്ലല്ലോ..

എതായാലും ഈ പാമ്പിനെ പറ്റി കേട്ടറിവല്ലാതെ കണ്ടറിവുള്ളവര്‍ വളരെ ചുരക്കമാണ്...
കണ്ടിട്ടുള്ളവരോ മിണ്ടിയാല്‍ അബദ്ധമാകുമോ എന്ന ഭയത്തിലാണെന്നു തോന്നുന്നു മിണ്ടുന്നുമില്ലാ...

Tripodyssey said...

സുന്ദരന്‍, എന്റെ ബ്ലോഗില്‍ വന്നതിനു നന്ദി. ഇരുതലമൂരിയെക്കുറിച്ച് അധികമൊന്നും എനിക്കറിയില്ല. വളരെ കുഞ്ഞിലെ ദൂരെ നിന്നു കണ്ടിട്ടുണ്ട്. വിഷമുള്ളതാണെന്നു പറഞ്ഞുപേടിപ്പിച്ചിരുന്നതുകൊണ്ട് അധികം പരീക്ഷണത്തിനൊന്നും പോയിരുന്നില്ല. തലയും വാലും തമ്മില്‍ മാറിപ്പോകുന്നതുകൊണ്ടാണത്രേ അതിനങ്ങനൊരു പേര്. മുന്നോട്ടും പുറകോട്ടും അതിനു നീങ്ങാന്‍ പറ്റും. വാലു വച്ചു കുത്താറുമുണ്ടത്രേ. ഇത്രയും ഇപ്പോ അച്ചനോടും അമ്മയോടും ചോദിച്ചിട്ടു പറയുവാ. എന്തായാലും ഇരുതലമൂരി മിത്ത് ഒന്നുമല്ല. ഞങ്ങടെ നാട്ടിലും ഇപ്പോ കാണാറില്ല. അതു കൊണ്ട് cross confirm ചെയ്തു പറയാന്‍ നിവര്‍ത്തിയില്ല.

Myna said...

'മഞ്ഞച്ചേരകടിച്ചാല്‍ മറുനാട്ടിലെങ്ങും മരുന്നില്ല 'എന്നൊരു ചൊല്ലുണ്ട്‌. ഇരുതലമൂരിക്ക്‌ രണ്ടുതലയുണ്ടെന്നും. ഏതായാലും ഈ രണ്ടുകാര്യങ്ങളും മുമ്പേ മുതല്‍ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പറഞ്ഞു കേള്‍ക്കുന്നതാണ്‌. വിഷം ഒട്ടുമില്ലാത്ത പാമ്പാണ്‌ ചേര. അളമുട്ടിയാല്‍ ചേരയും കടിക്കും എന്ന്‌ ചൊല്ല്‌ നമുക്കിടയിലുണ്ട്‌. ശരിയാണത്‌. അളമുട്ടിയാല്‍ മാത്രമാണ്‌ ചേരകടിക്കാറ്‌. ചേര കടിക്കാറില്ലാത്തതു കൊണ്ടാവണം മഞ്ഞച്ചേര കടിച്ചാല്‍ മലനാട്ടിലെങ്ങും മരുന്നില്ല എന്നു പറയുന്നതിന്‌ ഒരു കാരണം.
ഇവിടെ ഒരു പോസ്‌റ്റ്‌ കൊടുത്തിട്ടുണ്ട്‌. www.sarpagandhi.blogspot.com

മഴവില്ലും മയില്‍‌പീലിയും said...

എന്റെ സുന്ദരാ ഒരിക്കല്‍ ഒരു മൂര്‍ഖന്‍ പാമ്പ് മുന്നില്‍ പത്തി വിടര്‍ത്തിയതു കണ്ടതില്‍ പിന്നെ എനിക്ക് നീര്‍ക്കോലിയെ പോലും പേടിയാ...ഇനി എന്നെ വിഷമില്ലാത്ത പാമ്പ്കടിച്ചാലും ഞാന്‍ പേടിച്ച് മരിച്ച്ചുപോകും..:(

പിരിക്കുട്ടി said...

malayalathilalle marunnillathe?
romil undo?
anewshichaarnno?